പരിയാരം: കണ്ണൂർ യൂണിവേഴ്സിറ്റി ബി.ബി.എ പരീക്ഷയിൽ ഏവിയേഷൻ & ഹോസ്പിറ്റാലിറ്റി വിഭാഗത്തിൽ ഒന്നാം റാങ്ക് നേടിയ പരിയാരം മുക്കുന്നിലെ എം. ശ്രീലക്ഷ്മിയെ ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. മണ്ഡലം പ്രസിഡന്റ് കെ.വി സുരാഗ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.എസ്.യു കണ്ണൂർ ജില്ലാ സെക്രട്ടറി അഡ്വ. സൂരജ് പരിയാരം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രട്ടറി മനോജ് മാവിച്ചേരി, മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറിമാരായ പ്രജിത് റോഷൻ, ജെയ്സൺ പരിയാരം, ഷാജി കപ്പണത്തട്ട്, ജയരാജൻ മുക്കുന്ന്, ടി സി മഹേഷ്, അബു താഹിർ, എം. സുധീഷ്, റിഹാൽ, അനസ് പി.സി എന്നിവർ നേതൃത്വം നൽകി
Sreelakshmi, who secured first rank in the BBA Aviation & Hospitality examination, was felicitated by the Indian Youths Pariyaram Mandal Committee.